ഉള്ളിത്തൊലി നേരെ ചെടിക്കീഴെ ഇടരുത് – ഇങ്ങനെ വളമാക്കി കൊടുത്താൽ ചെടികൾ കാടാകും!
- Home
- Agricultural News & Events
- ഉള്ളിത്തൊലി നേരെ ചെടിക്കീഴെ ഇടരുത് – ഇങ്ങനെ വളമാക്കി കൊടുത്താൽ ചെടികൾ കാടാകും!
ഉള്ളിത്തൊലി നേരെ ചെടിക്കീഴെ ഇടരുത് – ഇങ്ങനെ വളമാക്കി കൊടുത്താൽ ചെടികൾ കാടാകും!

സവാള – നമ്മുടെ അടുക്കളയിൽ ദിവസവും ഉണ്ടാവുന്ന ഒന്നാണ്. മിക്ക കറികളിലും സവാള വേണം.
പക്ഷേ ഉള്ളിത്തൊലി? സാധാരണയായി ചെടിക്കീഴെ അല്ലെങ്കിൽ വേസ്റ്റ് ബോക്സിൽ കളയാറാണ് പതിവ്.
പക്ഷേ, നിങ്ങള്‍ക്കറിയാമോ? ഉള്ളിത്തൊലിയിൽ പൊട്ടാസ്യം, കാൽസ്യം, ചെമ്പ്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങി സസ്യങ്ങൾക്ക് വളർച്ചയ്ക്കാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
പ്രയോജനങ്ങൾ
✔️ ചെടികൾ കാടുപോലെ വളരും
✔️ കൂടുതൽ പൂക്കൾ ലഭിക്കും
✔️ കീടങ്ങൾ ആക്രമിക്കാൻ പേടിക്കും
വളമാക്കുന്ന വിധം
1️⃣ 2-3 ദിവസം ഉള്ളിത്തൊലി ശേഖരിക്കുക
2️⃣ ഒരു ലിറ്റർ വെള്ളത്തിൽ 24-48 മണിക്കൂർ മുക്കി വെക്കുക (തണലിൽ)
3️⃣ വെള്ളം അരിച്ച് സൂക്ഷിക്കുക – ഇതാണ് പ്രകൃതിദത്ത വളം
4️⃣ ഇടയ്ക്കിടെ വെള്ളത്തോടൊപ്പം ചെടികൾക്ക് നൽകുക
സൂക്ഷിക്കാൻ കഴിയുന്ന സമയം – 10-15 ദിവസം
ഇനി ഉള്ളിത്തൊലി കളയണ്ട – ചെടികൾക്ക് സമ്മാനിക്കൂ!

Leave a Reply